Mon. Dec 23rd, 2024

ഡൽഹി:

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോർട്ടുകളും കണ്ടെത്തിയ തെളിവുകളും രേഖകളും സിബിഐയ്ക്ക് കൈമാറാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

സുശാന്തിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താരത്തിന്റെ പിതാവ് ബീഹാർ പോലീസിൽ നൽകിയ പരാതി കോടതി ശരിവെച്ചു. കേസന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെടാൻ ബീഹാർ പോലീസ് പ്രാപ്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, തനിക്കെതിരെ പാറ്റ്നയില്‍ രജിസ്റ്റർ ചെയ്ത പരാതി മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബർത്തി സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി തള്ളി.

By Athira Sreekumar

Digital Journalist at Woke Malayalam