Thu. Dec 19th, 2024

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം സംസ്ഥാനത്ത് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തി ഒന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരത്തും മലപ്പുറത്തും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. തിരുവനന്തപുരത്ത് 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 322 പേര്‍ക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് ആയിരത്തി ഇരുന്നൂറ്റി പതിനേഴ് പേരുടെ പരിശോധന ഫലം നെഗറ്റീവായി.

 

 

By Binsha Das

Digital Journalist at Woke Malayalam