Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്നിട്ട് നില്‍ക്കുന്ന താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളുടെ പ്രചോദനം ലക്ഷ്യമിട്ട് പുതിയ നീക്കം. കൊവിഡ് പ്രതിരോധ നടപടികളില്‍ ഏർപ്പെട്ട പൊലീസുകാര്‍ക്ക് പ്രത്യേക പതക്കം ഏർപ്പെടുത്തി ഡിജിപി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കി. ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ജോലി ചെയ്ത അർഹരായ പൊലീസുകാരെ കണ്ടെത്തി നൽകാൻ  ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്‍റെ മുന്നണിപോരാളികളായ ആരോഗ്യപ്രവര്‍ത്തകരില്‍ എത്രപേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ജൂലൈ 11 മുതല്‍ 31 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148പേര്‍ നഴ്സുമാരാണ്. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായത് തിരുവനന്തപുരത്താണ്. തൊട്ടുപിന്നില്‍ കണ്ണൂർ, കോഴിക്കോട് ജില്ലകളാണ്. ഏറ്റവും കുറവ് പാലക്കാടാണ്.

 

By Binsha Das

Digital Journalist at Woke Malayalam