ന്യൂഡല്‍ഹി:
ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുതി നല്‍കിയേക്കും. ഒന്നിടവിട്ട സീറ്റുകളിലായിക്കും ആദ്യ ഘട്ടങ്ങളില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മള്‍ട്ടി പ്ലക്സുകള്‍ ആദ്യഘട്ടത്തില്‍ തുറക്കാന്‍ സാധ്യതയില്ല. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. മാസ്ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം. ഓരോ ഷോ കഴിയുമ്പോഴും തീയേറ്റര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണുവിമുക്തമാക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളുണ്ട്.
നേരത്തെ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തീയറ്ററുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ താല്‍പര്യം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.