Mon. Dec 23rd, 2024
മലപ്പുറം:

മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റിവായത്. ഇത് കൂടാതെ ജില്ലാ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി രോഗം കണ്ടത്തിയിട്ടുണ്ട്. 

എസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്പി നിലവിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കരിപ്പൂര്‍ വിമാന അപകടം നടന്ന ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ഇദ്ദേഹം സജീവമായിരുന്നു. എസ്പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ഗണ്‍മാനും, പാലക്കാട് എസ്പിയും നിരീക്ഷണത്തില്‍ പോയി. 

By Athira Sreekumar

Digital Journalist at Woke Malayalam