തിരുവനന്തപുരം:
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കൽ സ്വദേശി രമേശന് എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയും കൊവിഡ് ബാധിച്ച് മരിച്ചു.