ഡൽഹി:
ഇഐഎ കരട് വിജ്ഞാപനം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സ്റ്റേ ചെയ്തു. അതേസമയം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയായിലെ ഇഐഎ വിജ്ഞാപനം രാജ്യത്തെ എല്ലാ പൗരന്മാർക്കും മനസിലാക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആയതിനാൽ, രാജ്യത്തെ 22 ഭാഷകളിലും കരട് പ്രസിദ്ധീകരിച്ചുകൂടെ എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആരാഞ്ഞു. കൂടാതെ, കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.