Wed. Jan 22nd, 2025

അയോദ്ധ്യ:

റാം ജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു നൃത്യ ഗോപാൽ ദാസ്. ഓഗസ്റ്റ് അഞ്ചിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവർക്കൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിരുന്നു.

രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്ക് പങ്കെടുക്കേണ്ടിയിരുന്ന പൂജാരിയ്ക്കും 14 പോലീസുകാർക്കും ചടങ്ങിന് കുറച്ച് ദിവസങ്ങൾ മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Arya MR