Thu. Jan 23rd, 2025
തിരുവനന്തപുരം:

കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ടെലികോം സേവനദാതാക്കള്‍ക്ക് കത്ത് നല്‍കി. രോഗികളുടെ പത്ത് ദിവസം മുന്‍പ് വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ വേഗത്തില്‍ നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടവര്‍ പ്രദേശവും സംസാരിച്ച നമ്പരുകളും ഒപ്പം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് മറികടന്നാണ് രോഗികളുടെ ഫോണ്‍ വിവരശേഖരണമെന്ന് വിമര്‍ശനമുണ്ട്. കൊവിഡ് വിവരണശേഖരണത്തിനും നിയന്ത്രണമേഖല നിശ്ചയിക്കാനുമുള്ള പൊലീസിന്റെ ചുമതല മാറ്റി ഇന്നലെ രാത്രിയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam