Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ പൊലീസിന് നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പ്രധാന ചുമലതകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്‍റ്  സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോൺ നിർണയവും, കൊവിഡ് വിവര ശേഖരണവും ദുരന്ത നിവാരണ അതോറിറ്റിയാകും നടത്തുകയെന്നാണ് റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ്.

By Athira Sreekumar

Digital Journalist at Woke Malayalam