Sat. Apr 5th, 2025
ഇടുക്കി:

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിൽ ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയിൽ ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ 55 മരണമാണ് പെട്ടിമുടിയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam