Wed. Jan 22nd, 2025
ഡൽഹി:

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അറുപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി അറുന്നൂറ്റി മുപ്പത്തി എട്ടായി. 942 പേര്‍ക്കാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 47,033 ആയി ഉയര്‍ന്നു. പതിനേഴ് ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam