Mon. Dec 23rd, 2024
മുംബൈ:

മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 200 വരെ എത്തിയ ഉള്ളി വില കുത്തനെ താഴ്ന്നു.  മുംബൈയിലെ മൊത്ത വിപണിയില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് ഒരു രൂപയായി. ഗുണനിലവാരം കൂടിയ ഉള്ളിക്ക് അഞ്ച് മുതല്‍ 10 രൂപവരെയാണ് വില. അതേസമയം, ചില്ലറ വിപണിയിൽ 20 മുതല്‍ 30 രൂപവരെയാണ് വില. ഉള്ളിവില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വിപണനമെന്ന് വ്യാപാരികളും പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam