Mon. Dec 23rd, 2024
ഡൽഹി:

ഇന്ത്യയുടെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന ‘ മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്ന ടാഗ്‌ലൈൻ സ്വീകരിച്ചാണ് വിമർശനം ഉയർത്തിയത്. കൊവിഡിൻറെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ജിഡിപി 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നാണ് നാരായണ മൂര്‍ത്തി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam