Mon. Dec 23rd, 2024
തിരുവനന്തപുരം:

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീൽ മുൻപ് വ്യക്തമാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam