Thu. Jan 23rd, 2025
ഡൽഹി:

കൊവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ പോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ രാജ്യത്തിന് സമ൪പ്പിക്കുമെന്ന് ഐസിഎംആ൪ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിൻ നി൪മാണം അതിന്‍റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐസിഎംആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേ൪ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയിൽ വാക്സിൻ വികസിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷം കടന്നു.

By Athira Sreekumar

Digital Journalist at Woke Malayalam