തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സംജു സെയ്ദലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ജാമ്യാപേക്ഷ എതിർത്ത കസ്റ്റംസ് പ്രതികൾക്ക് സ്വർണ്ണക്കടത്ത് വ്യവസായം പോലെയാണെന്ന് ധരിപ്പിച്ചു. സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു. അതേസമയം, യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി.