Wed. Jan 22nd, 2025
മുംബൈ:

നടൻ സുശാന്ത് സിങ് രാജ്പു‌ത്തിന്റെ ആത്മഹത്യയെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. സുശാന്തിന്‍റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങള്‍ അനാവശ്യമായി കെട്ടുകഥകളുണ്ടാക്കുന്നുവെന്നും റിയ ചക്രവര്‍ത്തി  സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അന്യായമായ മാധ്യമവിചാരണ തനിക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും റിയ ചൂണ്ടികാട്ടി. സുശാന്തിന്റെ പിതാവ് കെ കെ സിങ്ങിന്റെ പരാതിയിലാണ് റിയയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. തനിക്കെതിരെയുള്ള എഫ്ഐആർ പട്നയിൽനിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും ബിഹാർ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള റിയയുടെ ഹർജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. 

By Athira Sreekumar

Digital Journalist at Woke Malayalam