Thu. Jan 9th, 2025
മോസ്കൊ:

ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ഔദ്യോഗികമായി പുറത്തിറക്കി. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുടിൻ അറിയിച്ചു. കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി ഈ വാക്‌സിൻ  വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam