Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തു. പത്തു സംസ്ഥാനങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഇന്നത്തെ യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ്നാട്, വെസ്റ്റ് ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചർച്ച. ഇത് ഏഴാം തവണയാണ് കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam