Thu. Mar 28th, 2024

തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് ചുമതല. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് നടപടി. ഏതൊക്കെ കേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചരണത്തിന് തുടക്കം കുറിച്ചത് എന്നാണ് ആദ്യം അന്വേഷിക്കുന്നത്. അതേസമയം, പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിച്ചുള്ള സൈബര്‍ ആക്രമണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ.ജി. കമലേഷ്, അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ പ്രജുല എന്നിവര്‍ക്കെതിരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam