Tue. Jul 1st, 2025

ന്യൂയോര്‍ക്ക്:

അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. യു.എസിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായാണ് ചടങ്ങ് നടത്തുന്നത്. ഓഗസ്റ്റ് 15 ന് ടൈംസില്‍ ആദ്യത്തെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിക്കുമെന്ന് എഫ്ഐഎ പുറത്തിറത്തിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam