Thu. Mar 28th, 2024

ഡൽഹി:

ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യ സ്വത്തിൽ പെണ്മക്കൾക്കും ആണ്മക്കൾക്കും തുല്യ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചു.   പെൺമക്കൾ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കൾ തന്നെയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.  

അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. നേരത്തെ സമാനമായ കേസ് ദില്ലി ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ പോലും ഈ നിയമത്തിൽ രണ്ട് അഭിപ്രായമാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.  പിന്നീട് നിയമവശം വിശദമായി പഠിച്ചാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. 

 

By Arya MR