Tue. Apr 23rd, 2024

യുഎഇ:

ഇന്ത്യയിൽ നിന്ന് സന്ദർശകവിസയിൽ യുഎഇയിലേക്ക് പോകാൻ അനുമതി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശകവിസക്കാർക്ക് യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. എന്നാല്‍, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്ക് നിർബന്ധമാണ്. നേരത്തെ, യുഎഇയിൽ താമസവിസയുള്ളവർക്ക് മാത്രമായിരുന്നു യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുണ്ടായിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam