Thu. Jan 23rd, 2025
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും എംപിമാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ ഉദ്യോഗസ്ഥർ. കേസിൽ അന്വേഷണം തുടരുന്നു എന്ന് മാത്രമായിരുന്നു ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. ലൈഫ് മിഷൻ ഇടപാടും റെഡ്ക്രസൻറ് ഇടപെടലും യുഎഇ കോൺസുലേറ്റ് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന മന്ത്രി ജലീലിന്റെ വാദവും എംപിമാർ പരാമർശിച്ചു. എൻ കെ പ്രേമചന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരാണ് പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam