Sun. Jan 19th, 2025
ഡൽഹി:

കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 22  ഇന്ത്യൻ ഭാഷകളിലും ഇഐഎയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി പരിഗണിച്ച ദില്ലി ഹൈക്കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം ഇഐഎ ഭേദഗതികളിലെ പലകാര്യങ്ങളോടും കേരളത്തിന് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam