Fri. Mar 29th, 2024

പാലക്കാട്:

പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മന്ത്രി എ കെ ബാലൻ.  നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ നിലവിൽ പൂർണ്ണമായി ഒഴിവാകാൻ സാധിക്കില്ലെന്നും പണിമുടക്കിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ ഉറവിടമാറിയാത്ത രോഗികളും സമ്പർക്ക വ്യാപനവും കൂടി വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

By Binsha Das

Digital Journalist at Woke Malayalam