ചെന്നെെ:
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ട് ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ പരിഭ്രമത്തിന്റെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും ആയതിനാൽ അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.