Thu. Mar 28th, 2024

തിരുവനന്തപുരം:

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.  കേരളാതീരത്ത് മണിക്കൂറിൽ 50 മുതൽ 60 വരെ കീലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം, കേരളത്തിൽ നാളെ വരെ മഴ തുടരുമെന്നും ബുധനാഴ്ച മുതൽ മഴ മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam