Sat. Apr 20th, 2024
തിരുവനന്തപുരം:

കേരളത്തിൽ പുതുതായി 1,184 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തരായി. 956 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. മലപ്പുറം – 255, തിരുവനന്തപുരം – 200, പാലക്കാട് – 147, കാസര്‍കോഡ് – 146, എറണാകുളം – 101, കോഴിക്കോട് – 66, കണ്ണൂര്‍ – 63, കൊല്ലം -41, തൃശ്ശൂര്‍ – 40, കോട്ടയം – 40, വയനാട് – 33, ആലപ്പുഴ – 30, ഇടുക്കി – 10, പത്തനംതിട്ട – 4 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.41 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങൾ കൂടി സംസ്ഥാനത്ത് രേഖപ്പെടുത്തി. 

അതേസമയം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ബിവറേജസ് ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യവിൽപ്പനശാലയുമായി ബന്ധപെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിരിക്കുകയാണ്. 

 

 

By Athira Sreekumar

Digital Journalist at Woke Malayalam