Wed. Jan 22nd, 2025

തിരുവനന്തപുരം:

മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനായി  പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. കാലവര്‍ഷത്തില്‍ ഇതുവരെ സംഭവിച്ച നാശ നഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും സംബന്ധിച്ച് നൽകുന്ന വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.  കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുമായ യോഗത്തില്‍ പങ്കെടുത്തു.

By Binsha Das

Digital Journalist at Woke Malayalam