തിരുവനന്തപുരം:
പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂര്‍ വിമാന അപകടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണ്. പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോയെന്ന് അറിയില്ലെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്നാണ് ചെന്നിത്തല പറഞ്ഞത്. ആളുകള്‍ക്കിടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. വരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.