Thu. Dec 19th, 2024

പുല്ലുവിള:

തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ  പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളില്‍ ഈമാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ പോലീസ് സംഭവസ്ഥലത്തെത്തി ചർച്ചകൾ നടത്തുകയാണ്.

By Binsha Das

Digital Journalist at Woke Malayalam