ന്യൂഡല്‍ഹി:
34 വര്‍ഷത്തിന് ശേഷം വരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികള്‍ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസനയം ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസനയത്തിലെ മാറ്റങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാനവവിഭവശേഷി വികസനവകുപ്പു മന്ത്രാലയവും യു.ജി.സിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.