Thu. Apr 25th, 2024

തിരുവനന്തപുരം:

മുസ്ലീം ലീഗ് നേതൃത്വത്തിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധഃപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താൻ ലീഗിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി. പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഓര്‍മ്മപ്പെടുത്തൽ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണെന്നും കോടിയേരി വിമർശിച്ചു.

By Binsha Das

Digital Journalist at Woke Malayalam