Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണം സിബിഐ നടത്തിയിട്ടുണ്ട്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസ് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. പ്രതി സ്വപ്‌ന സുരേഷിന്റെ കൈവശം കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സാഹചര്യത്തിലാണിത്. സ്വപ്‌ന ആദായ നികുതി അടച്ചിരുന്നില്ലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് പ്രത്യേക എൻഐഎ കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഇടപെടലിന് കാരണമായിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam