Thu. Dec 19th, 2024
ഡൽഹി:

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് കൊവിഡ് രോഗികള്‍ 24 മണിക്കൂറിനുള്ളില്‍ അരലക്ഷം കടക്കുന്നത്. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. രാജ്യത്ത് നിലവില്‍ 5,95,501 പേര്‍ കൊവിഡ് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം വ്യക്തമാക്കി. 13,28,337 പേര്‍ക്ക് രോഗം ഭേദമായി.

By Athira Sreekumar

Digital Journalist at Woke Malayalam