Mon. Dec 23rd, 2024
ബെയ്‌ജിങ്‌:

ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉത്‌ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam