ന്യൂഡല്‍ഹി:
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്ന് ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി. രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. കൊവിഡിനെ മറികടക്കാൻ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പുറമെ എല്ലാ പൗരൻമാരുടെയും പൂർണ്ണപങ്കാളിത്തം അനിവാര്യമാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.