തിരുവനന്തപുരം:
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. ഇന്നലെ രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്.
കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. റോഡുകളില്‍ മരം കടപുഴകി വീണു. വയനാട് വാളാട് മരം വീണ് ആറുവയസുള്ള കുട്ടി മരിച്ചു. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. ജ്യേതികയുടെ അച്ഛന് ഗുരുതര പരുക്കുണ്ട്. നിലവില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്.