Mon. Dec 23rd, 2024
ശ്രീനഗർ:

ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ​കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. കശ്​മീര്‍ താഴ്​വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കൊവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും. വിഘടന വാദികളും പാകിസ്​താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന സംഘടനകളും ആഗസ്​റ്റ്​ അഞ്ചിന്​ കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന്​ മജിസ്‌ട്രേറ്റ്​ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam