Sun. Jan 19th, 2025

കോഴിക്കോട്:

സ്വർക്കടത്ത് കേസിലെ അന്വേഷണം വഴിമുട്ടുന്നതിന് കാരണം സംസ്ഥാനത്തെ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന്  കെ മുരളീധരൻ എംപി ആരോപിച്ചു.  അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണം ആദ്യം ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതിയായ ട്രഷറി ഉദ്യോഗസ്ഥൻ സിപിഎം ബന്ധമുള്ളയാളാണെന്നും മുരളീധരൻ ആരോപിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസ്സിന് എതിർപ്പില്ലെന്നും എന്നാൽ മുസ്ലിം പള്ളി പൊളിച്ച്  അമ്പലം പണിയുന്നതിൽ മാത്രമാണ് കോണ്‍ഗ്രസിന് എതിർപ്പുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Binsha Das

Digital Journalist at Woke Malayalam