Sat. Jan 18th, 2025
ഡൽഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി. തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നത് രാജ്യത്തെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. പുതുതായി 771 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 38,135 ആയി. ഇതുവരെ 11,86,203 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പരിശോധനകൾ രണ്ട് കോടി കടന്നുവെന്നും ആകെ 2,02,02,858 സാമ്പിളുകൾ ഇതിനോടകം പരിശോധിച്ചതായും ഐസിഎംആർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam