Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ് രോഗികള്‍ കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണമെന്നും, പരാതി ഉയര്‍ന്നാൽ ഇനി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നി‍ർവഹിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ക്വാറൻ്റെൈൻ ക‍ർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ​ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ആയിരം കടക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു ദിവസം റിപ്പോ‍‍‍ർട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനവും സമ്പർക്ക രോഗികളാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം വ്യാപകമായി പടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam