Sun. Feb 23rd, 2025

തിരുവനന്തപുരം:

മുൻ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന  എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ എന്നിവ സംബന്ധിച്ച് പ്രതിപക്ഷ നേതാവടക്കം നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണ്.

By Arya MR