Thu. Apr 24th, 2025

തിരുവനന്തപുരം:

യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപിയുടെ ട്വീറ്റ്.  യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളറായി ഉയർന്നു.  എന്നാല്‍ ആറ് വര്‍ഷത്തെ എന്‍ഡിഎ ഭരണം കൊണ്ട് 70 ബില്യണ്‍ ഡോളര്‍ മാത്രമാണ് വർധനവുണ്ടായതെന്ന് തരൂർ ട്വീറ്റിൽ പറയുന്നു.

വിവരാവകാശ നിയമമടക്കം പ്രാബല്യത്തില്‍ വന്നത് യുപിഎ ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  യുപിഎ ഭരണത്തോടെ പാര്‍ട്ടി തകര്‍ച്ചയിലേക്ക് പോയെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനത്തിന്  മറുപടിയെന്നോണമാണ് വീണ്ടും ശശി തരൂരിന്‍റെ പ്രതികരണം.

By Arya MR