Mon. Dec 23rd, 2024

ഡൽഹി:

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവിലാക്കിയതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്നും മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കശ്മീർ ഭരണകൂടം മുഫ്തിയുടെ തടങ്കൽ കാലയളവ് മൂന്ന് മാസത്തേക്കു കൂടി നീട്ടിയതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 

By Arya MR