Mon. Dec 23rd, 2024
ഡൽഹി:

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസമിരിക്കുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഉപവസിക്കുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവുവാണ് ഉത്‌ഘാടനം ചെയ്തത്.

സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും അല്ലങ്കിൽ അത് കഴിവില്ലായ്മയാണെന്നും മന്ത്രി വി മുരളീധരൻ ആരോപിച്ചു. വസ്തുതകളെ അവഗണിച്ച് അധികാരത്തിൽ കടിച്ച് തൂങ്ങാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപവാസം വൈകിട്ട് നടക്കുന്ന കൊല്ലം ജില്ലയുടെ വെർച്വൽ റാലിയോടെയാണ് അവസാനിക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam