Mon. Dec 23rd, 2024
കൊച്ചി:

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. നിലവിൽ ആറ്റിങ്ങൽ കോടതിയുടെ പരിഗണനയിലുള്ള കേസ് ഉടൻ തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് മാറ്റും. കേസ് ആദ്യമന്വേഷിച്ച പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണ രേഖകൾ ശേഖരിക്കുന്ന നടപടിയാണ് ആദ്യം സിബിഐ പൂർത്തിയാക്കുക. വാഹനാപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സാന്നിധ്യവുമൊക്കെ സിബിഐ അന്വേഷിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam