തിരുവനന്തപുരം:
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാന്‍ഡില്‍. ഈ മാസം 21 വരെയാണ് റിമാന്‍ഡില്‍ കഴിയുക. അതേസമയം, സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസും വ്യക്തമാക്കുന്നു. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും ഇയാളും പങ്കെടുത്തിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.